Saturday, February 27, 2010

ശ്രീ ധര്‍മ്മശാസ്ത്രു കരാവലംബസ്തവം

ഓംകാര രൂപ ശബരീവര പീഠദീപാ !
ശ്രിംഗാര രംഗ രമണീയ കലാ കലാപാ
അംഗാരവര്‍ണ്ണ മണികണ്‍ഠ മഹത്പ്രതാപാ !
ശ്രീ ഭൂതനാഥ മമ ദേഹി കരാവലംബം. 1.

നക്ഷത്ര ചാരു നഖരപ്രഭ നിഷ്ക്കളങ്ക !
നക്ഷത്രനാഥമുഖ ! നിര്‍മ്മലചിത്തരംഗാ !
കുക്ഷിസ്ഥലസ്ഥിത ചരാചര ഭൂതസംഘാ !
ശ്രീഭൂതനാഥ മമ ദേഹി കരാവലംബം. 2.

മന്ത്രാര്‍ത്ഥ തത്വ നിഗമാര്‍ത്ഥ മഹാവരിഷ്ടാ !
യന്ത്രാദി തന്ത്ര വരവര്‍ണ്ണിത പുഷ്ക്കലേഷ്ട !
സന്ത്രാസിതാരികുല പത്മസുഖോപവിഷ്ടാ !
ശ്രീ ഭൂതനാഥ മമ ദേഹി കരാവലംബം. 3.

ശിക്ഷാപരായണ ! ശിവാത്മജ സര്‍വ്വഭൂത -
രക്ഷാപരായണ ! ചരാചരഹേതുഭൂതാ !
അക്ഷയ്യ മംഗള വരപ്രദ ചിത്പ്രബോധാ !
ശ്രീ ഭൂതനാഥ മമ ദേഹി കരാവലബം. 4.

വാഗീശവര്‍ണ്ണിത വിശിഷ്ട വചോവിലാസാ !
യോഗീശ യോഗകര യാഗഫലപ്രകാശാ !
യോഗേശ യോഗി പരമാത്മഹിതോപദേശാ !
ശ്രീ ഭൂതനാഥ മമ ദേഹി കരാവലംബം. 5.

യക്ഷേശപൂജ്യ നിധിസന്‍ജയ നിത്യപാലാ !
യക്ഷീശ കാംക്ഷിത സുലക്ഷണ ലക്‍ഷ്യ മൂലാ !
അക്ഷീണപുണ്ണ്യ നിജഭാക്ത ജനാനുകൂലാ !
ശ്രീ ഭൂതനാഥ മമ ദേഹി കരാവലംബം. 6.

സ്വാമിന്‍ പ്രഭാരമണ ചന്ദനലിപ്തദേഹാ !
ചാമീകരാഭരണ ചാരു തുരംഗവാഹാ !
ശ്രീമത് സുരാഭരണ ശാശ്വത സത് സമൂഹാ !
ശ്രീ ഭൂതനാഥ മമ ദേഹി കരാവലംബം. 7.

ആതാമ്രഹേമരുചിരഞ്ജിത മഞ്ജുഗാത്രാ !
വേദാന്തവേദ്യ വിധിവര്‍ണ്ണിത വീര്യവേത്രാ !
പാദാരവിന്ദ പരിപാവന ഭക്തമിത്രാ !
ശ്രീ ഭൂതനാഥ മമ ദേഹി കരാവലംബം. 8.

ബാലാമൃതാംശു പരിശോഭിത ഫാലചിത്രാ !
നീലാളിപാളി ഘനകുന്തള ദിവ്യസൂത്രാ !
ലീലാവിനോദ മൃഗയാപര സച്ചരിത്രാ !
ശ്രീ ഭൂതനാഥ മമ ദേഹി കരാവലംബം. 9.

ഭൂതിപ്രദായക ജഗത് പ്രഥിത പ്രതാപാ !
ഭീതിപ്രമോചക വിശാല കലാകലാപാ !
ഭോധപ്രദീപ ഭവതാപഹരസ്വരൂപാ !
ശ്രീ ഭൂതനാഥ മമ ദേഹി കരാവലംബം. 10.

വേതാള-ഭൂത പരിവാര വിനോദശീലാ !
പാതാള/ഭൂമി/സുരലോക സുഖാനുകൂലാ !
നാതാന്തരംഗ! നതകല്‍പ്പക ധര്‍മ്മപാലാ !
ശ്രീ ഭൂതനാഥ മമ ദേഹി കരാവലംബം. 11.

ശാര്‍ദ്ദൂലദുഗ്ദ്ധഹര സര്‍വ്വരുജാപഹാരാ !
ശാസ്ത്രാനുസാരപര സാത്വിക ഹൃദ്വിഹാരാ !
ശസ്ത്രാസ്ത്ര/ശക്തിധര മൗക്തിക/മുഗ്ദ്ധഹാരാ !
ശ്രീ ഭൂതനാഥ മമ ദേഹി കരാവലംബം. 12.

ആദിത്യകോടി രുചിരഞ്ജിത വേദസാരാ !
ആധാരഭൂത ഭുവനൈക ഹിതാവതാരാ !
ആധിപ്രമാഥിപദ സാരസ പാപദൂരാ !
ശ്രീ ഭൂതനാഥ മമ ദേഹി കരാവലംബം. 13.

പഞ്ജാദ്രിവാസ പരമാത്ഭുത ഭാവനീയാ !
പിഞ്ഛാവതംസ മകുടോജ്ജ്വല പൂജനീയാ !
വാഞ്ഛാനുകൂല വരദായക സത് സഹായാ !
ശ്രീ ഭൂതനാഥ മമ ദേഹി കരാവലംബം. 14.

ഹിംസാവിഹീന ശരണാഗതപാരിജാതാ !
സംസാരസാഗര സമുത്തരണൈക പോതാ !
ഹംസാദിസേവിതവിഭോ ! പരമാത്മബോധാ !
ശ്രീ ഭൂതനാഥ മമ ദേഹി കരാവലംബം. 15.

കുംഭീന്ദ്രകേസരി തുരംഗ മ വാഹതുംഗ
ഗംഭീര വീരമണികണ്‍ഠ വിമോഹനാംഗ
കുംഭോത്ഭവാദി വരതാപസ ചിത്തരംഗ
ശ്രീ ഭൂതനാഥ മമ ദേഹി കരാവലംബം. 16.

സംപൂര്‍ണ്ണഭക്തവര സന്തതിദാനശീലാ !
സംപത് സുഖപ്രദ സനാതന ഗാനലോലാ !
സംപൂരിതാഖില ചരാചര ലോകപാലാ !
ശ്രീ ഭൂതനാഥ മമ ദേഹി കരാവലംബം. 17.

വീരാസനസ്ഥിത വിചിത്ര വനാധിവാസാ !
നാരായണപ്രിയ നടേശ മനോവിലാസാ !
വാരാശിപൂര്‍ണ്ണ കരുണാമൃത വാഗ്വിലാസാ !
ശ്രീ ഭൂതനാഥ മമ ദേഹി കരാവലംബം. 18.

ക്ഷിപ്രപ്രസാദക സുരാസുരസേവ്യ പാദാ !
വിപ്രാദിവന്ദിത വരപ്രദ സുപ്രസാദാ !
വിഭ്രാജമാന മണികണ്‍ഠ വിനോദഭൂതാ !
ശ്രീ ഭൂതനാഥ മമ ദേഹി കരാവലംബം. 19.

കോടീരചാരുതര കോടിദിവാകരാഭാ !
പാടീരപങ്ക കളഭപ്രിയ പൂര്‍ണ്ണശോഭാ !
വാടീവനാന്തര വിഹാര വിചിത്രരൂപാ !
ശ്രീ ഭൂതനാഥ മമ ദേഹി കരാവലംബം. 20.

ദുര്‍വ്വാരദുഃഖഹര ! ദീനജനാനുകൂലാ !
ദുര്‍വ്വാസതാപസവരാര്‍ച്ചിത പാദമൂലാ !
ദര്‍വീകരേന്ദ്ര മണിഭൂഷണ ധര്‍മ്മപാലാ !
ശ്രീ ഭൂതനാഥ മമ ദേഹി കരാവലംബം. 21.

നൃത്താഭിരമ്യ നിഗമാഗമ സാക്ഷിഭൂതാ !
ഭക്താനുഗമ്മ്യ പരമാത്ഭുത ഹൃത്പ്രബോധാ !
സത്താപസാര്‍ച്ചിത സനാതന മോക്ഷ ഭൂതാ !
ശ്രീ ഭൂതനാഥ മമ ദേഹി കരാവലംബം. 22.

കന്ദര്‍പ്പകോടികമനീയകരാവതാരാ !
മന്ദാരകുന്ദസുമവൃന്ദ മനോജ്ഞഹാരാ !
മന്ദാകിനീതടവിഹാര വിനോദപൂരാ !
ശ്രീ ഭൂതനാഥ മമ ദേഹി കരാവലംബം. 23.

സത്കീര്‍ത്തനപ്രിയ സമസ്തസുരാധിനാഥാ !
സത്കാരസാധു ഹൃദയാംബുജ സന്നികേതാ !
സത്കീര്‍ത്തി സൗഖ്യവരദായക സത്കിരാതാ !
ശ്രീ ഭൂതനാഥ മമ ദേഹി കരാവലംബം. 24.

ജ്ഞാനിപ്രപൂജിത പദാംബുജ ഭൂതിഭൂഷാ !
ദീനാനുകമ്പിത ദയാപര ദിവ്യവേഷാ !
ജ്ഞാനസ്വരൂപ വരചക്ഷുഷ വേദഘോഷാ !
ശ്രീ ഭൂതനാഥ മമ ദേഹി കരാവലംബം. 25.

നാദാന്തരംഗ വരമംഗളനൃത്തരംഗാ !
പാദാരവൃന്ദകുസുമായുധ കോമളാംഗാ !
മാതംഗകേസരി തുരംഗമവാഹതുംഗാ !
ശ്രീ ഭൂതനാഥ മമ ദേഹി കരാവലംബം. 26.

ബ്രഹ്മസ്വരൂപ ഭവരോഗപുരാണ വൈദ്യാ !
ധര്‍മ്മാര്‍ത്ഥകാമവരമുക്തിദ വേദവേദ്യാ !
കര്‍മ്മാനുകൂലഫലദായക ചിന്‍മയാദ്യ !
ശ്രീ ഭൂതനാഥ മമ ദേഹി കരാവലംബം. 27.

താപത്രയാപഹര താപസഹൃദ്വിഹാരാ !
താപിഞ്ഛചാരുതരഗാത്ര കിരാതവീരാ !
ആപാദമസ്തക ലസന്‍മണി മുക്തഹാരാ !
ശ്രീ ഭൂതനാഥ മമ ദേഹി കരാവലംബം. 28.

ചിന്താമണിപ്രഥിത ഭൂഷണഭൂഷിതാങ്കാ !
ദന്താവലേന്ദ്രഹരിവാഹന മോഹനാംഗാ !
സന്താനദായക വിഭോ കരുണാന്തരംഗാ !
ശ്രീ ഭൂതനാഥ മമ ദേഹി കരാവലംബം. 29.

ആരണ്യവാസ വരതാപസബോധരൂപാ !
കാരുണ്യസാഗര കലേശ കലാകലാപാ !
താരുണ്ണ്യതാമരസലോചന ലോകദീപാ !
ശ്രീ ഭൂതനാഥ മമ ദേഹി കരാവലംബം. 30.

ആപാദചാരുതര കാമസമാഭിരാമാ !
ശോഭായമാന സുരസഞ്ചയ സാര്‍വ്വഭൗമാ !
ശ്രീപാണ്ഢ്യപൂര്‍വസുകൃതാമൃതപൂര്‍ണ്ണധാമാ !
ശ്രീ ഭൂതനാഥ മമ ദേഹി കരാവലംബം. 31.

___________(RK)_____________

No comments: