ഗാനം : കളഭം തരാം (ചിത്രം : വടക്കുന്നാഥന്‍ ) പാടിയത് : ചിത്ര
                             കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം
                             കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം
                             മഴപ്പക്ഷി പാടും പാട്ടിന്‍ മയില്‍പീലി നിന്നെ ചാര്‍ത്താം
                             ഉറങ്ങാതെ നിന്നോടെന്നും ചേര്‍ന്നിരിയ്ക്കാം
                             കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം 
                             പകല്‍വെയില്‍ ചായും നേരം
                             പരല്‍കണ്ണു നട്ടെന്‍ മുന്‍പില്‍
                             പടിപ്പുറക്കോണില്‍ കാത്തിരിയ്ക്കും (2)
                             മണിചുണ്ടില്‍ ഉണ്ണീ നീ നിന്‍
                             മുളംതണ്ടു ചേര്‍ക്കും പോലെ (2)
                             പിണങ്ങാതെ നിന്നോടെന്നും ചേര്‍ന്നിരിയ്ക്കാം
                             കളഭം തരാം ഭഗവാനെന്‍ മനസ്സുംതരാം
                             നിലാക്കുളിര്‍ വീഴും രാവില്‍
                             കടഞ്ഞോരി പൈപ്പാലിനായ്
                             കുറുംബുമായ് എന്നും വന്നൂനില്‍ക്കേ (2)
                             ചുരത്താവു ഞാന്‍ എന്‍ മൗനം
                             തുളുമ്പുന്ന പൂന്തേന്‍ കിണ്ണം (2)
                             നിഴല്‍പോലെ നിന്നോടെന്നും ചേര്‍ന്നിരിയ്ക്കാം
                             കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം (2)
                             മഴപ്പക്ഷി പാടും പാട്ടിന്‍ മയില്‍പീലി നിന്നെ ചാര്‍ത്താം 
                             ഉറങ്ങാതെ നിന്നോടെന്നും ചേര്‍ന്നിരിയ്ക്കാം
                             കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം 
   
                                                 _____________
 
 
No comments:
Post a Comment